Monday, February 14, 2011

പ്രണയദിന ആശംസകള്‍

ആ പൂവ് നീ എന്ത് ചെയ്തു?
ഏത് പൂവ്?
രക്തനക്ഷത്രം പോലെ കടും ചെമപ്പായ ആ പൂവ്....?
ഓ, അതോ!!!
അതെ, അതെന്തു ചെയ്തു?
തിടുക്കപ്പെട്ടു അന്വേഷിക്കുന്നതെന്തിന് ?
ചവിട്ടി അരച്ച് കളഞ്ഞോ -
എന്നറിയാന്‍.
കളഞ്ഞെങ്കിലെന്ത്?
ഓ, ഒന്നുമില്ല.
എന്‍റെ ഹൃദയമായിരുന്നു അത്!!!

പ്രണയം മനസ്സില്‍ സൂക്ഷിക്കുന്ന സുഹൃത്തിനു
പ്രണയദിന ആശംസകള്‍...

No comments:

Post a Comment